കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഇടുക്കി ഗ്യാപ്പ് റോഡിലും ബോഡിമെട്ട് റോഡിലും വീണ്ടും സാഹസിക യാത്ര.ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ വാഹനം പിടികൂടി മോട്ടോർ വാഹന വകുപ്പ്..
ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന തടക്കമുള്ള നടപടികൾ സ്വീകരിക്കും. സാഹസിക യാത്ര തടയുന്നതിന് ബോധവൽക്കരണവും ഒപ്പം സൂചന ബോർഡുകളും സ്ഥാപിക്കും എന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് തെലുങ്കാന സ്വദേശികളായ യുവാക്കൾ മൂന്നാർ സന്ദർശനത്തിന് വരുന്നതിനിടയിൽ ഗ്യാപ് റോഡിൽ സാഹസിക യാത്ര നടത്തിയത്. ദൃശ്യങ്ങൾ സഹിതം റിപ്പോർട്ടർ പുറത്തുവിട്ടതിന് തൊട്ടു പിന്നാലെ സാഹസിക യാത്ര നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഡ്രൈവറോട് തൊടുപുഴ എൻഫോഴ്സ്മെൻറ് ആർ ടി ഒ മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകി. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും കടക്കും.
ഇന്നലെ വൈകുന്നേരവും സമ്മാനരീതിയിൽ ബോഡിമെട്ട് റോഡിലും തമിഴ്നാട് സ്വദേശികൾ വാഹനത്തിൻ്റെ മുകളിൽ കിടന്നും ഇരുന്നും അഭ്യാസപ്രകടനം നടത്തിയിരുന്നു ഈ വാഹനത്തിനെതിരെയും നടപടിയുണ്ടാവും എന്ന് വാഹന വകുപ്പ് വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് നടപടി ഘടിപ്പിക്കുകയും വാർത്തകൾ പുറത്തു വരികയും ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവരുടെ നിയമലംഘനം കുറഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനത്തുനിന്ന് അടക്കം എത്തുന്നവരുടെ സാഹസിക യാത്ര തടയുന്നതിന് ബോധവൽക്കരണവും സൂചന ബോർഡുകളും സ്ഥാപിക്കുമെന്നും മോട്ടോർ വാഹന വകുപ്പ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഗ്യാപ്പ് റോഡിൽ മാത്രം സാഹസിക യാത്ര നടത്തിയത് അഞ്ചിലധികം വാഹനങ്ങളാണ്. പരിശോധനയും നടപടിയും കുപ്പിക്കുവാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.