ലക്‌നൗ: ഉത്തർപ്രദേശിലെ ദുരന്തത്തിൽ അനുശോചനം അറിയിച്ച് സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ ഹരി എന്ന ഭോലെ ബാബ. താൻ വേദി വിട്ട് വളരെനേരം കഴിഞ്ഞാണ് ദുരന്തമുണ്ടായതെന്നും ബാബ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ചതിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും ആൾദൈവം കുറ്റപ്പെടുത്തി.
'മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു'; നാരായൺ സർക്കാർ ഹരി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.