ലേബർ പാർട്ടി നേടിയ വൻ തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് പുതിയ സർക്കാരുണ്ടാക്കാൻ പാർട്ടി നേതാവ് കെയർ സ്റ്റാർമറിനെ ചാൾസ് രാജാവ് ക്ഷണിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ ചരിത്രപരമായ പരാജയത്തെത്തുടർന്ന് ബ്രിട്ടൻ്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഋഷി സുനക് ബക്കിംഗ്ഹാം കൊട്ടാരം വിട്ടു. തുടർന്നാണ് കെയർ സ്റ്റാർമർ സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി രാജാവിൻ്റെ അനുമതി തേടാൻ കൊട്ടാരത്തിലെത്തിയത്.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പൂര്‍ണ്ണമായും ശരി വയ്ക്കുന്നതായിരുന്നു ബ്രിട്ടനിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍. 412 സീറ്റുകള്‍ നേടി ലേബര്‍ പാര്‍ട്ടി അധികാരം ഉറപ്പിച്ചപ്പോള്‍ ഒന്നരപ്പതിറ്റാണ്ടോളം ഭരണത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേടാനായത് 121 സീറ്റുകള്‍ മാത്രം. 71 സീറ്റുകള്‍ നേടി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ചിത്രത്തില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ബ്രിട്ടന്റെ തോളിലുള്ള ഒരു ഭാരം ഇന്ന് ഇറക്കിവയ്ക്കപ്പെട്ടിരുക്കുന്നു, ഇനി മാറ്റത്തിന്റെ കാലമാണ് എന്നാണ് നിയുക്ത പ്രധാനമന്ത്രി കൈര്‍ സ്റ്റാര്‍മര്‍ വിജയത്തെക്കുറിച്ച് പ്രതികരിച്ചത്. അതേ സമയം പരാജയം അംഗീകരിക്കുന്നുവെന്നും പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഋഷി സുനക് അറിയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തകയായിരുന്ന ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചത് മലയാളിയായ സാജന്‍ ജോസഫാണ്.
കോട്ടയം സ്വദേശിയായ സാജന്‍ ഉപപ്രധാനമന്ത്രിയായ ഡാമിയന്‍ ഗ്രീനിനെ തോല്‍പിച്ചാണ് പാര്‍ലമെന്റിലേക്കെത്തുന്നത്. സുനക് സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ബ്രിട്ടനിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കഴിയാതിരുന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നാണ് വിലയിലുത്തല്‍