തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചു. അദ്ദേഹത്തിന്റെ വിആര്‍എസ് അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. 30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയായെന്നു ചൂണ്ടിക്കാട്ടിയാണ് വിനോദ് കുമാര്‍ വിആര്‍എസിന് അപേക്ഷിച്ചത്. വിദേശത്ത് അധ്യാപകനായി പോകാനാണ് തീരുമാനം.
2023 ജൂലൈയിലാണ് എഡിജിപിയായിരുന്ന ടി.കെ.വിനോദ്കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. 2025 ഓഗസ്റ്റുവരെ സർവീസുണ്ടായിരുന്നു.
അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.