കൊളംബോ: ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന (41) വെടിയേറ്റ് മരിച്ചു. അംബലാൻഗോഡയിലുള്ള വസതിയിൽ കഴിയുകയായിരുന്ന നിരോഷനക്കുനേരെ ചൊവ്വാഴ്ച രാത്രിയിൽ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഭാര്യക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ചാണ് അക്രമികള്‍ കൊലപാതകം നടത്തിയത്. ലങ്കന്‍ യുവനിരയില്‍ പ്രതീക്ഷയുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറായി കരുതപ്പെട്ട താരമായിരുന്നു ധമ്മിക നിരോഷന. മുന്‍ ലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ തുടങ്ങിയവര്‍ ധമ്മികയുടെ നായകത്വത്തില്‍ കളിച്ചവരാണ്.