Share this Article
image
ഇന്നത്തെ തെരച്ചിൽ താൽക്കാലികമായി നിർത്തി; രക്ഷാപ്രവർത്തനം പരാജയമെന്ന് രഞ്ജിത്ത് ഇസ്രയേൽ
വെബ് ടീം
posted on 20-07-2024
1 min read
arjun-missing-karnataka-landslide-updates

ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ താൽക്കാലികമായി നിർത്തി. ഞായറാഴ്ച അതിരാവിലെ പുനരാരംഭിക്കും. 

രണ്ടാംഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്നൽകൂടി ലഭിച്ചു. ആകെ നാല് സിഗ്നലുകളാണ് ലഭിച്ചത്. ജിപിഎസ് പോയിന്റിനു മുകളിലാണ് സിഗ്നൽ. ആദ്യഘട്ട പരിശോധനയിൽ മൂന്നു സിഗ്നലുകൾ ലഭിച്ചിരുന്നു. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

നേരത്തെ റഡാറിൽ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി വൃത്തങ്ങൾ അറിയിച്ചു. വൻപാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. അതിനാൽ റഡാറിൽ സി​ഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തെരച്ചിൽ നടത്തുന്നുണ്ട്.

രക്ഷാദൗത്യം പരാജയമാണെന്നും എപ്പോൾ വേണമെങ്കിലും വീണ്ടും മണ്ണിടിഞ്ഞു വീഴാമെന്നും കേരളത്തിൽനിന്ന് രക്ഷാദൗത്യത്തിന്റെ ഭാഗമാകാനെത്തിയ രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു അർജുനായുള്ള തെരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. സ്ഥലയ്ക്ക് ഇടയ്ക്ക് മഴ പെയ്യുന്നത് ആശങ്കയുണർത്തുന്നുണ്ട്. അറുപതിലേറെ രക്ഷാപ്രവർത്തകരാണ് തെരച്ചിലിനായി ഉള്ളത്. ചെളിയും പുതിയ ഉറവകളും രക്ഷാശ്രമങ്ങൾക്ക് തിരിച്ചടിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories