Share this Article
image
സര്‍ക്കാര്‍സമയം പോലൊരു പ്രവര്‍ത്തനമാണ് ഷിരൂരില്‍ നടക്കുന്നത് ; രക്ഷാപ്രവര്‍ത്തനം നീളുന്നതില്‍ വിമര്‍ശനവുമായി അര്‍ജുന്റെ കുടുംബം
 Arjun's family criticized the delay in the rescue operation

രക്ഷാപ്രവര്‍ത്തനം നീളുന്നതില്‍ വിമര്‍ശനവുമായി അര്‍ജുന്റെ കുടുംബം. ജീവന്‍ രക്ഷാപ്രവര്‍ത്തനമല്ല, സര്‍ക്കാര്‍സമയം പോലൊരു പ്രവര്‍ത്തനമാണ് ഷിരൂരില്‍ നടക്കുന്നതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു . കേരളത്തിലേത് പോലെ തന്നെ അവിടെയും നടക്കണമെന്ന് വാശിപിടിക്കാനാവില്ല.

കുടുംബത്തിന്റെ ആവശ്യപ്രകാരം സൈന്യം എത്തിയെങ്കിലും കാര്യമായ ഉപകരണങ്ങള്‍ ഇല്ലെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം. ഏഴു ദിവസമായി കുടുംബം കാത്തിരിക്കുകയാണെന്നും പെട്ടെന്ന് തന്നെ ഒരു ഉത്തരം കിട്ടണമെന്നും അഞ്ജു പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories