Share this Article
image
എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ അനുവദിച്ചു
വെബ് ടീം
posted on 26-07-2024
1 min read
ernakulam-bangalore-vande-bharat-special

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു.

എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവിസുകൾ. എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ (06001) ജൂലൈ 31 മുതൽ ആഗസ്റ്റ് 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലെത്തും.

ആഗസ്റ്റ് എട്ടിനും 26നും ഇടയിലെ വ്യഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ച 5.30ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബംഗളൂരു-എറണാകുളം വന്ദേഭാരത് സ്പെഷൽ (06002) ഉച്ചക്ക് 2.20ന് എറണാകുളത്തെത്തും. ഇരു ദിശയിലേക്കും 12 സർവിസുകളാണ്ടാവുക. ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർ പേട്ട എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories