വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരും. വഖഫ് സ്വത്തായി ഒരു ഭൂമി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യാനാണ് നീക്കം. വഖഫ് ആക്ടില്‍ 40 ഭേദഗതികളെങ്കിലും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് യോഗം ബില്‍ അംഗീകരിച്ചിരുന്നു. ബില്ലിലെ നിര്‍ദിഷ്ട ഭേദഗതി പ്രകാരം വഖഫ് ബോര്‍ഡുകളുടെ തര്‍ക്കത്തിലുള്ള സ്വത്തുക്കള്‍ക്കുള്ള പരിശോധനയ്ക്കും നിര്‍ദേശമുണ്ട്.