യുകെയിലും വടക്കന്‍ അയര്‍ലണ്ടിലും കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ നൂറിലധികം പേര്‍ അറസ്റ്റില്‍. കുടിയേറ്റ വിരുദ്ധരുടെ സമരത്തെ അടിച്ചമര്‍ത്തുമെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
യുകെയിലെ നഗരങ്ങളില്‍ കുടിയേറ്റത്തിനെതിരെ ശനിയാഴ്ച ആരംഭിച്ച തീവ്രവലതുപക്ഷവാദികളുടെ പ്രതിഷേധപ്രകടനമാണ് കലാപത്തിലേക്ക് നീങ്ങിയത്. ലിവര്‍പൂള്‍,ബ്രിസ്റ്റോള്‍,ലീഡ്‌സ്,ബ്ലാക്ക്പൂള്‍,നോട്ടിങ്ഹാം,മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായത്.
പ്രതിഷേധക്കാര്‍ ഇഷ്ടികകളും പടക്കങ്ങളും അഭയാര്‍ത്ഥികള്‍ക്ക് നേരെ എറിയുകയും അവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യെവെറ്റ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി.
അക്രമം അടിച്ചമര്‍ത്താന്‍ പൊലീസിന് എല്ലാ പിന്തുണയുമുണ്ടെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ യാതൊരു ദാക്ഷിണ്യവുമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടനില്‍ ഇസ്ലാമോഫോബിയ വ്യാപിക്കുന്നതായി ബ്രിട്ടീഷ് മുസ്ലീം വിഭാഗങ്ങള്‍ക്ക് ആശങ്കയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.