Share this Article
പി.ആര്‍ ശ്രീജേഷിന് സ്വീകരണം ഒരുക്കാന്‍ കേരളം
PR Sreejesh

പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം പി.ആര്‍ ശ്രീജേഷിന് സ്വീകരണം ഒരുക്കാന്‍ കേരളം.

നാളെ കൊച്ചി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മന്ത്രിമാരായ പി.രാജീവ്, വി അബ്ദുറഹ്‌മാന്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും കായിക രംഗത്തെ പ്രമുഖര്‍ക്കുമൊപ്പം കായികതാരങ്ങളും പൗരപ്രമുഖരും സ്വീകരണത്തില്‍ പങ്കെടുക്കും. പിന്നീട് ആലുവ യുസി കോളേജ് ടാഗോര്‍ ഓഡിറ്റോറിയത്തില്‍ വച്ച് ശ്രീജേഷിന് പൗര സ്വീകരണം നല്‍കും.

എയര്‍പോര്‍ട്ട് ജംഗ്ഷന്‍, ദേശം, പറവൂര്‍ കവല, ആലുവ, ചൂണ്ടി, പൂക്കാട്ടുപടി, കിഴക്കമ്പലം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷമാകും ശ്രീജേഷ് ജന്മനാടായ മോറകാലയിലെ വീട്ടിലെത്തുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories