Share this Article
മുംബൈയില്‍ വനിത റസിഡന്റ് ഡോക്ടര്‍ക്ക് നേരെ അതിക്രമം
 doctor assaulted in Mumbai

മുംബൈയില്‍ വനിത റസിഡന്റ് ഡോക്ടര്‍ക്ക് നേരെ അതിക്രമം. രോഗിയും രോഗിയുടെ ബന്ധുക്കളും ചേര്‍ന്നാണ് ഡോക്ടറെ ആക്രമിച്ചത്. മുംബൈ സിയോണിലെ ലോകമാന്യതിലക് മുനിസിപ്പല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയാമണ് ആക്രമണം ഉണ്ടായത്. മ

ദ്യപിച്ചെത്തിയ രോഗിയും ആറോളം ബന്ധുക്കളും ഡോക്ടറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് ഡോക്ടറെ മര്‍ദിച്ചത്. ആക്രമണത്തിന് ശേഷം രോഗിയും അക്രമി സംഘവും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആര്‍ജി കര്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകപ്രതിഷേധം കനക്കുന്നതിനിടെയാണ് മുംബൈയിലെ അതിക്രമം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories