Share this Article
നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
Hema Committee


ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച റിട്ട് അപ്പീൽ ഹൈക്കോടതി തള്ളി.ഉചിതമായ ബഞ്ചിനെ സമീപിക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ.മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബഞ്ച് ഹർജിക്കാരിക്ക് നിർദേശം നൽകി. സിംഗിൾ ബഞ്ച്കേസ് പരിഗണിക്കും വരെ റിപ്പോർട് പുറത്തു വിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.

താൻ സാക്ഷിമൊഴി നൽകിയിട്ടുണ്ടെന്നും സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ പുറത്തു വിടരുതെന്നുമാണ് രഞ്ജിനിയുടെ ആവശ്യം. റിപ്പോർട് പുറത്തു വിടരുതെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവ് സജിമോന്‍ പാറയില്‍ സമർപ്പിച്ച അപ്പീല്‍ കോടതി പിന്നീട് പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories