Share this Article
എത്രയോ കാലമായി സിനിമയിൽ; ആരും വാതിലിൽ മുട്ടിയിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല -ജോമോൾ
വെബ് ടീം
posted on 23-08-2024
1 min read
ACTRESS JOMOL

കൊച്ചി: എത്രയോ കാലമായി സിനിമയിലുള്ള തനിക്ക് ഇതുവരെ ഒരുതരത്തിലുള്ള മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നടി ജോമോൾ. അമ്മയുടെ എക്സിക്യുട്ടീവ് അംഗമാണ് ജോമോൾ. തന്നോട് ഇതുവരെ ആരും മോശമായി സംസാരിച്ചിട്ടില്ലെന്നും വാതിലിൽ മുട്ടിയിട്ടില്ലെന്നും ജോമോൾ പറഞ്ഞു.

എത്രയോ കാലമായി സിനിമയിൽ ​അഭിനയിക്കുന്നു. ഇന്നേവരെ ഒരുതരത്തിലുള്ള മോശം അനുഭവവും ഉണ്ടായിട്ടില്ല. നിങ്ങൾ പറയുന്നതുപോലെ ആരും കതകിൽ വന്ന് മുട്ടിയിട്ടില്ല. അല്ലെങ്കിൽ സഹകരിച്ചാൽ മാത്രമേ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജോമോൾ പ്രതികരിച്ചു.

പ്രമുഖ നടിയെ സിനിമയിൽ നിന്നും മാറ്റി നിർത്തിയെന്ന് പറഞ്ഞു. സിനിമയിൽ ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. അതിൽ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഉള്ളവർ പരാതിയുമായി വന്നാൽ അവർക്കൊപ്പം നിൽക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയുമായി ആരും വന്നിട്ടില്ലെന്നും ജോമോൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories