Share this Article
സംസ്ഥാന തിരുവോണം ബമ്പര്‍; 25 കോടി രൂപ ഒന്നാം സമ്മാനം
State Thiruvonam Bumper

സംസ്ഥാന തിരുവോണം ബമ്പർ ലോട്ടറിക്ക് ഇക്കുറിയും പ്രിയം ഏറുകയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഏക ബമ്പറാണ് തിരുവോണം ബമ്പർ. 

500 രൂപയാണ് ബിആര്‍ 99 തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ വില. 25 കോടി രൂപ ഇക്കുറിയും തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നൽകും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും ലഭിക്കും. അങ്ങനെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്കായി കാത്തിരിക്കുന്നത്. ലോട്ടറി ഷോപ്പുകളിൽ മികച്ച വിൽപ്പനയാണ് ഇത്തവണ നടക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

2022ൽ ആയിരുന്നു 25 കോടി ഒന്നാം സമ്മാനമായി നൽകാൻ തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായിരുന്നു ആദ്യത്തെ ഭാഗ്യശാലി. കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബമ്പർ വാങ്ങാനായി ഇത്തവണയും വലിയ പ്രതീക്ഷയോടെയാണ് ആളുകൾ എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories