കൊച്ചി: യുവ നടിയുടെ പരാതിയിൽ നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.
2017ൽ ബംഗളൂരൂവിൽ സിനിമ സെറ്റിൽവെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മോശമായി പെരുമാറിയെന്ന് കാണിച്ച് യുവ മാധ്യമപ്രവർത്തക നൽകിയ പരാതിയിലും അലൻസിയറിനെതിരെ കേസെടുത്തിരുന്നു.