ഡാലസ്: ഡാലസിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ– 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്.സ്പ്രിങ് ക്രീക്ക് - പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അന്തരിച്ച അമേരിക്കാൻ സാഹിത്യകാരൻ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ.
എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെയും അമ്മിണി വർഗ്ഗീസിന്റെയും മകനാണ് വിക്ടർ വർഗ്ഗീസ്. വിക്ടർ വർഗ്ഗീസിനും ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്.