Share this Article
കേരളവിഷൻ ടെക്നീഷ്യൻ ധനേഷും കുടുംബവും വാഹനാപകടത്തിൽ മരിച്ചു
വെബ് ടീം
posted on 17-09-2024
1 min read
KERALAVISION TECHNICIAN

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ കേരളവിഷൻ ടെക്നീഷ്യൻ ധനേഷും കുടുംബവും മരിച്ചു. സുൽത്താൻബത്തേരി മലയിൽ സ്വദേശി ധനേഷ് പി മോഹനൻ, ഭാര്യ അഞ്ജു, ഇവരുടെ 6 വയസ്സുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്. ധനേഷും കുടുംബവും സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിച്ച് കയറുകയായിരുന്നു.

ടോറസ്  ലോറി ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

KL 3 E 5197 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.  



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories