സംഘര്‍ഷ കലുഷിതമായിരുന്ന മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആറ് ദിവസത്തിന് ശേഷം മണിപ്പൂരില്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിരുന്നു.
മൊബൈല്‍ ഡേറ്റാപാക്ക്, ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ഉള്‍പ്പെടെയാണ് പുനഃസ്ഥാപിച്ചത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്.
സെപ്റ്റംബര്‍ പത്തിനായിരുന്നു തൗബാല്‍, ബിഷ്നുപുര്‍, കിഴക്കന്‍ ഇംഫാല്‍, പടിഞ്ഞാറന്‍ ഇംഫാല്‍, കാക്ചിംഗ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്.