തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു. തകരാറിലായ ട്രാന്‍സ്‌ഫോര്‍മര്‍ അധികൃതര്‍ മാറ്റി സ്ഥാപിച്ചു. കെഎസ്ഇബി വൈദ്യുതിയിലാണ് എസ്എടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.