ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്. 2013-ൽ പൊൻകുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ സജീവൻ മോശമായി പെരുമാറിയെന്നാണ് മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതി പൊന്‍കുന്നം പൊലീസിന് കൈമാറുകയായിരുന്നു