Share this Article
പിറന്നാള്‍ ദിനത്തില്‍ കേക്ക് കഴിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു; മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍
വെബ് ടീം
posted on 07-10-2024
1 min read
DHEERAJ DIES

ബംഗളൂരു: ജന്മദിനം ആഘോഷിക്കാന്‍ പിതാവ് വാങ്ങിയ കേക്ക് കഴിച്ച് 5 വയസുകാരന്‍ മരിച്ചു. കെ പി അഗ്രഹാര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേക്ക് കഴിച്ച മാതാപിതാക്കള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മകന്‍ ധീരജിനൊപ്പം അമ്മ നാഗലക്ഷ്മിയും ബലരാജും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് കഴിച്ച ഉടന്‍ മൂവരുടേയും ആരോഗ്യ നില വഷളാവുകയായിരുന്നു.

അയല്‍വാസികളാണ് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായേക്കാമെന്ന സംശയം ഉണ്ടെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ ശ്രമമാണോ എന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്.

സംഭവ ദിവസം സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പിലൂടെ പിതാവ് ബലരാജ് ആണ് കേക്ക് ഓര്‍ഡര്‍ ചെയ്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories