എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ പരാതി നല്‍കി സഹോദരന്‍ പ്രവീണ്‍ ബാബു. ദിവ്യയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണം എന്നാണ് ആവശ്യം. കണ്ണൂര്‍ ടൗണ്‍ പൊലീസിലാണ് പരാതി നല്‍കിയത്. പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്റെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യമുണ്ട്. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ പ്രശാന്തനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി.പി ദിവ്യ ഉന്നയിച്ച ആരോപണം.