അതിര്‍ത്തിയില്‍ നിയന്ത്രണരേഖയില്‍ നിന്ന് ഇന്ത്യ-ചൈന പിന്‍മാറ്റം ആരംഭിച്ചു. പിന്‍മാറ്റം 29ന് പൂര്‍ത്തിയാവും. കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സാങ്ങ്,ഡെംചോക് പ്രദേശങ്ങളില്‍ നിന്നുള്ള പിന്‍മാറ്റമാണ് ആരംഭിച്ചത്. സേനാ പിന്‍മാറ്റത്തിന് ശേഷം പട്രോളിംഗ് ആരംഭിക്കും. അതിര്‍ത്തിയിലെ താല്‍ക്കാലിക നിര്‍മിതികളും ഇരുരാജ്യങ്ങളും പൊളിച്ച് നീക്കും. ഗല്‍വാന്‍ ഏറ്റുമുട്ടലിന് മുന്‍പുള്ള നിലയിലേക്ക് മടങ്ങാനാണ് തീരുമാനം. റഷ്യയില്‍ കഴിഞ്ഞദിവസം നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്‍പാണ് തിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായത്.