Share this Article
ഭക്ഷ്യവിഷബാധ; മയൊണൈസ് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍
mayonnaise

മയൊണൈസ് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. മുട്ട ചേര്‍ത്ത് നിര്‍മിക്കുന്ന മയൊണൈസാണ് ഒരു വര്‍ഷത്തേക്ക് നിരോധിച്ചത്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരോധനം. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം മയൊണൈസ് അടങ്ങിയ മോമോസ് കഴിച്ച് ഒരാള്‍ മരിക്കുകയും പതിനഞ്ചിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തിരുന്നു. മുട്ടയില്ലാത്ത വെജ് മയൊണൈസിന് നിരോധനമില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories