കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയായ ഡെപ്‌സങ്, ഡെംചോക് പ്രദേശങ്ങളില്‍ നിന്നുള്ള ഇന്ത്യ ചൈന സൈനിക പിന്‍മാറ്റം പൂര്‍ത്തിയായി. പ്രദേശത്തെ പട്രോളിങ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇരു രാജ്യങ്ങളുടെയും കമാന്‍ഡിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക. സേന പിന്മാറ്റത്തിന്റെ സന്തോഷ സൂചകമായി ദീപാവലി ദിവസമായ ഇന്ന് ഇരു രാജ്യങ്ങളുടെയും സൈനികര്‍ മധുര പലഹാരങ്ങള്‍ പങ്കുവെയ്ക്കും. ടെന്റ് ഉള്‍പ്പടെയുള്ള താത്കാലിക നിര്‍മിതികളുടെ പൊളിച്ചു നീക്കവും പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സേനാപിന്മാറ്റം ആരംഭിച്ചത്.