Share this Article
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മൂടല്‍ മഞ്ഞ്
delhi air pollution

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മൂടല്‍ മഞ്ഞ്. ദീപാവലി ദിനം തലസ്ഥാനത്ത് വായുവിന്റെ ഗുണ നിലവാരം വളരെ മോശം ഗണത്തിലെത്തി.മലിനീകര നിയന്ത്രണ നടപടികള്‍ തുടരുന്നതിനിടയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 328 രേഖപ്പെടുത്തി. ആനന്ദ് വിഹാറില്‍ വായുവിന്റെ ഗണനിലവാരം 419 രേഖപ്പെടുത്തി.

പടക്കം കത്തിക്കുന്നത് കുറയ്ക്കണമെന്നും നഗരത്തില്‍ കാറ്റിന്റെ ദിശ പ്രതികൂലമാണെന്നും മലിനീകരണ തോത് ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.നഗരത്തിലെ 40 മോണിറ്ററിംഗ് സ്‌റ്റേഷനുകളും വായുവിന്റെ ഗുണനിലവാരം അനുവദനീയമായതിലും മോശമായാണ് രേഖപ്പെടുത്തിയത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories