യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ സ്ഥാനാര്‍ത്ഥികളായ കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പമെന്ന് അഭിപ്രായ സര്‍വേകള്‍.
റോയിട്ടേഴ്‌സ്- ഇപ്‌സോസ്, ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍ എന്നിവര്‍ നടത്തിയ സര്‍വേകളില്‍ മിക്ക പ്രവിശ്യകളിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസും ഒപ്പമെത്തി.
ന്യൂയോര്‍ക്ക് ടൈംസ് -സിയന്ന കോളേജ് നടത്തിയ അന്തിമ ദേശീയ വോട്ടെടുപ്പ് സര്‍വേയില്‍ ഇരുവരും 48 % പിന്തുണ നേടി. എന്നാല്‍ ഒക്ടോബര്‍ ആദ്യം നടന്ന വോട്ടെടുപ്പ് സര്‍വേയില്‍ കമല ഹാരിസിന് ട്രംപിനെക്കാള്‍ 3 % പിന്തുണ കൂടുതലുണ്ടായിരുന്നു.
മത്സരം അവസാന ലാപിലെത്തിയപ്പോള്‍ കമലയുടെ പിന്തുണയില്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ .