സ്‌പെയിനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 160 ആയി ഉയര്‍ന്നു. നിരവധി പേരെ കാണാതിയിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അമ്പത് വര്‍ഷത്തിനിടെ സ്‌പെയിനിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണിത്. വലന്‍സിയയില്‍ കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. ഇവിടെ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍മരങ്ങള്‍ കടപുഴകി ഒലിച്ചുപോയി. കാറുകളും മറ്റ് വാഹനങ്ങളും ഒഴുക്കില്‍ പെട്ടു. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നപ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ആഴ്ചകള്‍ എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.