സുപ്രീം കോടതിയിലെ ജഡ്ജസ് ലൈബ്രറി മ്യൂസിയമാക്കി മാറ്റുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് പ്രതിഷേധം. കോടതിയിലെ അതീവ സുരക്ഷാ മേഖലയില്‍ മ്യൂസിയം പാടില്ലെന്നാണ് ആവശ്യം.
പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം നല്‍കുന്നതിനെതിരെ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്. മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചുകൊണ്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ സിബലും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഒപ്പിട്ട പ്രമേയം പാസ്സാക്കി.