Share this Article
ചരിത്രത്തില്‍ ആദ്യമായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ മേധാവിയായി വനിത
Susie Wilsey ,trump

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി വനിതയെ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ മേധാവിയാകുന്നത്.

പ്രചരണ വിഭാഗം മാനേജരായിരുന്ന സൂസി വൈല്‍സിനെയാണ്  ട്രംപ് താക്കോല്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഫ്‌ളോറിഡ സ്വദേശിയായ സൂസി, ഫുട്‌ബോള്‍ താരം പാറ്റ് സമ്മറലിന്റെ മകളാണ്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാന്‍ സൂസി വൈല്‍സ് തന്നെ സഹായിച്ചുവെന്ന് ട്രംപ് പറഞ്ഞു .

ഇത്തവണത്തേതടക്കം മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ട്രംപിന്റെ വിജയകരമായ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സൂസി വൈല്‍സായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories