ഒരു ചിരിയിലേക്ക് നമ്മുടെ ലോകം ചുരുങ്ങി പോകുന്ന നിമിഷങ്ങളുണ്ട്. എത്ര ദുഖത്തിലുള്ള നിമിഷത്തിലും നമ്മെ സന്തോഷവാനാക്കാനുള്ള കഴിവ് കുഞ്ഞുങ്ങള്‍ക്കുണ്ട്. ഇന്ന് രാജ്യം ശിശുദിനം ആഘോഷിക്കുമ്പോഴും തെരുവോരങ്ങളില്‍ അവര്‍ വിശപ്പടക്കാനുള്ള പരക്കം പാച്ചിലിലാണ്.
കുഞ്ഞുങ്ങളെന്നാല്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നപോലെ തെരുവോരങ്ങളിലെ ഓരോ കുഞ്ഞുങ്ങളും അവരുടെ അമ്മമ്മാര്‍ക്ക് അത്രമേല്‍ പ്രിയങ്കരാണ്. തെരുവോരങ്ങലില്‍ താമസിക്കുന്നവരെ നെറ്റി ചുളിച്ച നോട്ടം കൊണ്ട് മാത്രം നോക്കിയാല്‍ പോരല്ലോ? എപ്പോഴെങ്കിലും അവരെ കുറിച്ചോ അവരുടെ ജീവിതത്തെ കുറിച്ചോ ചിന്തിച്ചിട്ടുണ്ടോ?
ഇന്ന് നവംബര്‍ 14 മറ്റൊരു ശിശുദിനം കുടി വന്നത്തെമ്പോഴും അവര്‍ ഇന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ്.ഒരു നേരത്തെ വിശപ്പടക്കാന്‍. നമ്മുടെ കുഞ്ഞുങ്ങളെ പോലെ നല്ലവസ്ത്രം ധരിക്കാനോ ? കൃത്യമായ വിദ്യ അഭ്യസിക്കാനോ? നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനോ താല്‍പര്യമില്ലാത്തവരല്ല.
അതിനുള്ള ചുറ്റുപ്പാടുകള്‍ അവര്‍ക്കിതുവരെ എത്തിച്ചേര്‍ന്നില്ല എന്നതാണ് യാഥാര്‍ത്യം.ഈ കുഞ്ഞുങ്ങള്‍ക്ക് തെരുവോരങ്ങളില്‍ എന്ത് സുരക്ഷയാണ് ഉള്ളത്? ഇവരും നാളെയുടെ വാഗ്ദാനങ്ങളല്ലേ? ഇവര്‍ക്കും ഉണ്ടാകില്ലേ നല്ല ഭക്ഷണം കഴിക്കാനും തിളങ്ങുന്ന വസ്ത്രം ധരിക്കാനും നാളെ അറിയപ്പെടുന്ന മികച്ച ഒരാളായി മാറാനും. നമ്മളില്‍ ഒരാളായി നമ്മുടെ കുഞ്ഞുമോനകളെപോലെ ഇവരെയും നമുക്ക് ചേര്‍ത്തുപിടിക്കേണ്ടതുണ്ട്