Share this Article
കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
highcourt

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇഡിയും ആദായനികുതി വകുപ്പും അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇഡി ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ അമ്പതാം സാക്ഷി സന്തോഷാണ് കോടതിയെ സമീപിച്ചത്. കുഴല്‍പ്പണക്കേസില്‍ അന്വേഷണ വിവരങ്ങള്‍ പൊലീസ് ഇഡിക്ക് കൈമാറിയിരുന്നു.

കെ സുരേന്ദ്രന്‍ അടക്കം ബിജെപി നേതാക്കള്‍ പ്രതികളായ കേസില്‍ 2021 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല്‍പത് കോടിയോളം രൂപ കര്‍ണാടകയില്‍ നിന്ന് സംസ്ഥാനത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories