ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഗാസ സന്ദര്‍ശിച്ചു. ഗാസയിലും ലബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹു സന്ദര്‍ശനം നടത്തിയത് . ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും തിരികെയെത്തിക്കും.
ഓരോ ബന്ദിയെയും തിരികെത്തിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേല്‍ പൗരന്‍മാരെ ബന്ദികളാക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.ഇസ്രയേല്‍ സൈന്യത്തിന്റെ കരയിലെ പ്രവര്‍ത്തനങ്ങള്‍ നെതന്യാഹു നേരിട്ട് വിലയിരുത്തി.
പ്രതിരോധ മന്ത്രിയും കരസേനാ മേധാവിയും നെതന്യാഹുവിനൊപ്പമുണ്ടായിരുന്നു. സൈനീക യൂണിഫോമില്‍ ഹെല്‍മറ്റ് ധരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങളും നെതന്യാഹു സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.