ഡൽഹി: സിഎസ്ഐആർ - നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 70,000 രൂപ വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നിക്കൽ അസിസ്റ്റൻ്റ്, ടെക്നീഷ്യൻ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 21 ആണ്.
സിഎസ്ഐആർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. 70,890 രൂപയാണ് ശമ്പളം.
ഉദ്യോഗാർത്ഥികൾ 60 ശതമാനം മാർക്കോടെ എഞ്ചിനീയറിംഗിൽ സിവിൽ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
60 ശതമാനം മാർക്കോടെ അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ബോട്ടണി, കെമിസ്ട്രി എന്നിവയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
ടെക്നീഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. ഈ ജോലിക്ക് പ്രതിമാസം 38,840 രൂപ ലഭിക്കും. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. ഇതോടൊപ്പം മെക്കാനിക്ക്, ഫ്ലോറികൾച്ചർ & ലാൻഡ്സ്കേപ്പിംഗ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഹൗസ് കീപ്പിംഗ്, ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങി ഏതെങ്കിലും കോഴ്സിൽ ഐടിഐ പൂർത്തിയാക്കിയിരിക്കണം.
ടെക്‌നിക്കൽ അസിസ്റ്റൻ്റ്, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 28 വയസ്സിന് താഴെയുള്ളവരായിരിക്കണം. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് 5 വർഷവും ഒബിസി വിഭാഗത്തിന് 3 വർഷവുമാണ് പരമാവധി പ്രായ ഇളവ്.
എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതിനായി 100 രൂപയാണ് അപേക്ഷാഫീസ് ഈടാക്കുന്നത്. ഓൺലൈനായി പണമടയ്ക്കാം. എസ്‌സി, എസ്ടി, വിമുക്തഭടന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർ ഫീസ് അടക്കേണ്ടതില്ല. ഈ തസ്തികകളിലേക്ക് http://recruitment.nbri.res.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക . അപേക്ഷിക്കാനുള്ള അവസാന തീയതി 2024 നവംബർ 21 ആണ്. കൂടുതൽ വിവരങ്ങൾക്ക്, http://recruitment.nbri.res.in സന്ദർശിക്കുക .