മോണ്ടിസോറി , പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഡിസംബറിൽ ആരംഭിക്കുന്ന രണ്ടു വർഷം , ഒരു വർഷം , ആറു മാസം മോണ്ടിസ്സോറി , പ്രീ - പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ്ടു, എസ് എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഫോൺ : 7994449314.
സൗജന്യ പരിശീലനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രാഥമികഘട്ട മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 180 മണിക്കൂർ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഉറപ്പാക്കേണ്ടതാണ്. ഫോൺ : 0484- 257675
ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാൻ യുവജന കമ്മീഷൻ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു
യുവജനങ്ങൾക്കിടയിൽ തൊഴിൽ സമ്മർദ്ദവും തുടർന്നുള്ള മാനസിക പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ഈ വിഷയത്തിൽ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവർത്തി പരിചയവുമുള്ള സൈക്കോളജി/സോഷ്യൽ വർക്ക് പി.ജി. വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ അവസാനത്തോടെ ആരംഭിക്കുന്ന പഠനം
മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്. പഠനത്തിൻ്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കും.
താൽപര്യമുള്ളവർ ഡിസംബർ 18 ന് മുൻപ് യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാം. ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/S53VWbPuLgVyhCdMA
മീഡിയ അക്കാദമി ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: (കൊച്ചി സെന്റര്‍) - 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275.
സങ്കൽപ്"- യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം
എറണാകുളം ജില്ലയിലെ യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്നതിനായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെ എ എസ് ഇ ഗവ: ഓഫ് കേരള), ജില്ലാ നൈപുണ്യ സമിതി എന്നിവരുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന സങ്കൽപ് പദ്ധതിയുടെ ഭാഗമായി ഇനി പറയുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൽഡർലി കെയർ കംപാനിയ൯, ഗവ സർട്ടിഫിക്കറ്റ് (സെക്ടർ സ്കിൽ കൗൺസിൽ), മിനിമം യോഗ്യത: പത്താം ക്ലാസ് ജയം . പെൺകുട്ടികൾ,അല്ലെങ്കില്‍ എസ് സി/എസ് ടി/ബി പി എൽ വിഭാഗത്തിൽപെട്ട ആൺകുട്ടികൾ. ആകെ സീറ്റ് - 30, പ്രായപരിധി 18 - 45, പരിശീലന കാലാവധി 450 മണിക്കൂർ / മൂന്ന് മാസം. കേരളത്തിനകത്തും ഇന്ത്യക്ക് പുറത്തും സീനിയർ കെയർ മേഖലയിൽ ജോലി ഉറപ്പുനൽകുന്നു. താല്പര്യമുള്ളവർ രണ്ട് ഫോട്ടോ, ആധാർ കോപ്പി, എസ് എസ് എൽ സി മാർക്ക് ലിസ്റ്റ് കോപ്പി, ജാതി സർട്ടിഫിക്കറ്റ് (എസ് സി, എസ് ടി), റേഷൻ കാർഡ് കോപ്പി, എന്നിവയുമായി സെ൯്റ് ആന്റണീസ് മിഷ൯ കാമ്പസ്, മോണിംഗ് സ്റ്റാർ ബിൽഡിങ്, രണ്ടാം നില, കച്ചേരിപ്പടി, എറണാകുളം ഫോൺ: 9746327390, 8826620459. താത്പര്യമുള്ളവര്‍ ഡിസംബർ 11- ന് വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെടണം.