Share this Article
സിനിമ ഓപ്പറേറ്റർ പരീക്ഷ
വെബ് ടീം
posted on 04-12-2024
1 min read
Cinema Operator

കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2025 ജനുവരിയിൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.dei.kerala.gov.in ലും 19.11.2024 ലെ കേരള ഗസറ്റ് വാല്യം 13, നമ്പർ 47-ലും ലഭ്യമാണ്. അപേക്ഷ ഓൺലൈനായി https://samraksha.ceikerala.gov.in  മുഖേന സമർപ്പിക്കണം. പരീക്ഷ ഫീസ് 280 രൂപ ഓൺലൈനായി അപേക്ഷയോടൊപ്പം അടയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഡിസംബർ 20 വൈകിട്ട് 5 വരെ ലഭ്യമായിരിക്കും. സംശയങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെയോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെയോ കാര്യാലയവുമായി ബന്ധപ്പെടണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article