പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. ഫോൺ 9846033001. പുരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31.
ടീച്ചർ ട്രെയിനിംഗ് : അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (ഒരു വർഷം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളേജ് സെൻററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9072592412, 9072592416.