എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.
ജോലി ഒഴിവ്
എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥിര നിയമനത്തിന് കാഴ്ചപരിമിതര്‍/കേള്‍വി പരിമിതര്‍/ ലോക്കോമോട്ടര്‍ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഒഴിവ്.
ഗാന്ധിയന്‍ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ യോഗ്യരായ 50 വയസിന് താഴെയുള്ളവര്‍ ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ഡിസംബര്‍ 12 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യുജിസി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത പക്ഷം, ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ പി.ജി. ഡിഗ്രി യോഗ്യതയും അധ്യാപന പരിചയവുമുള്ള മറ്റ് ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 17- ന് വൈകിട്ട് അഞ്ചിനു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല. ഫോണ്‍ 0497 2835390
.
സയന്റിസ്റ്റ് ബി (മെഡിക്കല്‍) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തില്‍ ആരംഭിക്കുന്ന വൈറോളജി ലാബില്‍ ഒഴിവുള്ള ഒരു സയന്റിസ്റ്റ് ബി (മെഡിക്കല്‍) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 12-ന് നടത്തേണ്ടിയിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 13-ന് വെള്ളിയാഴ്ച്ച രാവിലെ 11-ലേക്ക് മാറ്റി. ഫോണ്‍ ഓഫീസ്: 0484 -2754000 പ്രിന്‍സിപ്പല്‍ : 0484 -2754443.