തിരുവനന്തപുരം പരീക്ഷാ കമ്മീഷണറുടെ കാര്യാലയം (പരീക്ഷാഭവൻ, പൂജപ്പുര) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ താത്കാലിക ഒഴിവുകൾ നികത്തുന്നതിനായി കരാർ അടിസ്ഥാനത്തിൽ അപേക്ഷകള്‍ ക്ഷണിച്ചു.
എം.ടെക് (ഐ.ടി/ സി.എസ്), എം.സി.എ, എം.എസ്.സി (ഐ.टी/ സി.എസ്), ബി.ടെക് (ഐ.ടി/ സി.എസ്) എന്നീ വിദ്യാഭ്യാസ യോഗ്യതയും
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി അൻപത് വയസ്സ്.
പൂർണ്ണ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 31 വൈകിട്ട് 5 മണിക്കു മുൻപ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in