തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള അഭിമുഖം ഡിസംബർ 16-ന് നടക്കും. അനസ്തേഷ്യയിൽ പി.ജി. പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ടി.സി.എം.സി രജിസ്ട്രേഷൻ ഉണ്ടെങ്കിൽ അഭികാമ്യം.
അപേക്ഷിക്കുന്ന രീതി:
താല്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷയിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം.