മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് അസമിലേക്ക് പലായനം ചെയ്ത കുക്കികളെ തിരിച്ചയക്കുമെന്ന് അസമിലെ കര്‍ബി ആംഗ്‌ലോംഗ് കൗണ്‍സില്‍. ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് കൗണ്‍സില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പതിനായിരത്തിലധികം കുക്കികളാണ് അസമിലെ സിംഗാസണ്‍ കുന്നുകളില്‍ അഭയം പ്രാപിച്ചത്. ആരെയും നിര്‍ബന്ധിച്ച് പുറത്താക്കില്ലെന്നും മടങ്ങിപ്പോക്ക് സുഗമാക്കുന്നതിന് സാമൂഹിക- രാഷ്ട്രീയ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും കൗണ്‍സില്‍ മേധാവി വ്യക്തമാക്കി.