അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയ തീരത്ത് ഭൂചലനം. കാലിഫോര്‍ണിയയിലെ ഫെര്‍ണ്ടേലിന് പടിഞ്ഞാറ് ഭാഗത്ത് ഏഴ് തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി.
പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.