ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കോടതി കുറ്റവിമുക്തനാക്കി. കസ്റ്റഡി മരണക്കേസിലും അഭിഭാഷകനെ മയക്കുമരുന്നു കേസില്‍ കുടുക്കിയെന്ന കേസിലുമാണ് ഭട്ടിനെ കോടതി കുറ്റവിമുക്തമാക്കിയത്. രണ്ടു കേസുകളിലും സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്നു.
പോര്‍ബന്തര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനെ കുറ്റവുമുക്തനാക്കിയത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഭട്ടിനെ കോടതി വിട്ടയച്ചത്. പോര്‍ബന്ദര്‍ എസ്പിയായിരുന്ന കാലത്തു നടന്ന സംഭവങ്ങളുടെ പേരിലായിരുന്നുകേസുകള്‍. രാജ്കോട്ട് സെന്‍ട്രല്‍ ജയിലിലാണ് സഞ്ജീവ് ഭട്ട്.