Share this Article
അസദ് ഭരണത്തിന് അന്ത്യം; അഭയാര്‍ത്ഥികള്‍ സ്വന്തം നാടായ സിറിയയിലേക്ക്
Syrian Refugees Flee Back to Their Homeland

അസദ് ഭരണത്തിന് അന്ത്യം വന്നതോടെ നിരവധി പേരാണ് പല രാജ്യങ്ങളില്‍നിന്നായി സിറിയയിലേക്ക് വരുന്നത്. തുര്‍ക്കി അതിര്‍ത്തിയില്‍ ആയിരങ്ങളാണ് ജനിച്ചമണ്ണിലേക്ക് വരാനായി ദിനംപ്രതി തടിച്ചുകൂടുന്നത്. 

നീണ്ട 54 വര്‍ഷമായി സിറിയയില്‍ നിലനിന്നിരുന്ന അസദ് ഭരണത്തിന് അന്ത്യം വന്നതോടെ സിറിയയില്‍ നിന്ന് പലായനം ചെയ്തു പോയ ലക്ഷക്കണക്കിന് ആളുകളാണ് പല രാജ്യങ്ങളില്‍നിന്നായി തിരിച്ചുവരുന്നത്. തുര്‍ക്കി, ലെബനന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി പോയവര്‍ ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

തുര്‍ക്കി അതിര്‍ത്തിയില്‍ ആയിരങ്ങളാണ് ജനിച്ചമണ്ണിലേക്ക് വരാനായി തടിച്ചുകൂടിയിട്ടുള്ളത്. ഏകദേശം 3 ലക്ഷത്തിലധികം അഭയാര്‍ഥികളാണ് തുര്‍ക്കിയിലുള്ളത്. അതേസമയം, ലെബനനില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ ഡമാസ്‌കസിലേക്ക് പോകാനൊരുങ്ങുകയാണ്. അസദിന്റെ ഭരണം സ്വന്തം ജനതയെ അന്യായമായും കുറ്റങ്ങള്‍ ചെയ്യാതെയും ജയിലിലടച്ചിരിക്കുന്നു.

നീണ്ട 13 വര്‍ഷമായി തുടര്‍ന്ന യുദ്ധത്തില്‍ 6 ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. നിരവധി പേര്‍ ജീവനുവേണ്ടി രാജ്യം വിട്ടോടി. എന്നാല്‍ അസദിന്റെ ഭരണം ഇല്ലാതായതോടെ നിരവധി പേരാണ് സിറിയയിലേക്ക് വരുന്നത്.

അതേസമയം സിറിയന്‍ ജനതയാണ് രാജ്യത്തിന്റെ യഥാര്‍ഥ ഉടമകളെന്നും ഇവിടെ പുതിയ ചരിത്രം കുറിച്ചിരിക്കുന്നുവെന്നും അസദിന്റെ ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ടുള്ള വിമത സായുധ വിഭാഗമായ ഹയാത് തഹ്‌രീര്‍ അല്‍ ശാം തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി പറഞ്ഞു.

ജുലാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പടയോട്ടത്തില്‍ തകര്‍ന്നത് അസദിന്റെ ദശാബ്ദങ്ങള്‍ നീണ്ട അടിച്ചമര്‍ത്തല്‍ ഭരണം കൂടിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories