സാക്ഷരതാ മിഷൻ കോഴ്‌സുകളിൽ പ്രവേശനം: മാർച്ച് 10 മുതൽസംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് www.literacymissionkerala.org സന്ദർശിക്കുക.
കര്‍ണാടകയില്‍ യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം; മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊര്‍ജിതം
കര്‍ണാടകയിലെ ഹംപിയില്‍ വിദേശ വനിതയേയും ഹോംസ്റ്റേ ഉടമയായ യുവതിയേയും കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഗംഗാവലി സ്വദേശിയായ നിര്‍മാണ തൊഴിലാളിയെ ആണ് കണ്ടെത്താനുള്ളത്.
സായ് നഗര്‍ സ്വദേശികളായ സായ് മല്ലു, ചേതന്‍ സായ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് യുവതികളെ ബലാത്സംഗം ചെയ്തതായും കൂടെ ഉള്ളവരെ ആക്രമിച്ചതായും പ്രതികള്‍ മൊഴി നല്‍കി.
സംഭവം നടന്ന സാനാപൂര്‍ തടകാത്തിന് സമീപത്തുള്ള ദുര്‍ഗമ്മ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് പ്രതികളുടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.