Share this Article
Union Budget
ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ: 14,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും
Amazon Layoffs: 14,000 Jobs Cut

Amazon Layoffs: 14,000 Jobs Cut: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ 14,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. 2025 ൽ കമ്പനി വലിയ തോതിലുള്ള ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 


ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു.

ഏകദേശം 14,000 ജീവനക്കാരെ 2025-ൽ പിരിച്ചുവിടുമെന്നാണ് വിവരം. ഇത് ആമസോണിലെ മൊത്തം ജീവനക്കാരുടെ 13 ശതമാനത്തോളം വരും. പല വലിയ കമ്പനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സംയോജനവും ലാഭം വർദ്ധിപ്പിക്കേണ്ടതും പോലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുകയാണ്.


14,000 ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവർഷം 2.1 ബില്യൺ ഡോളർ മുതൽ 3.6 ബില്യൺ ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് ആമസോൺ കണക്കാക്കുന്നത്. ഈ പിരിച്ചുവിടലോടെ ആമസോണിലെ ജീവനക്കാരുടെ എണ്ണം 91,936 ആയി കുറയും. 


ഇത്രയധികം ജീവനക്കാരെ പെട്ടെന്ന് പിരിച്ചുവിടുന്നത് കമ്പനി വലിയ തോതിലുള്ള പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണെന്ന സൂചന നൽകുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ കമ്പനിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ പ്രവർത്തനങ്ങൾക്ക് വേഗം കൈവരിക്കാനാകുമെന്നും ആമസോൺ സിഇഒ അറിയിച്ചു. 

ആമസോൺ 13,000-ൽ അധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ വർഷം മോർഗൻ സ്റ്റാൻലിപ്രവചിച്ചിരുന്നു.


പിരിച്ചുവിടൽ കൂടാതെ, ഉയർന്ന തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് ആമസോൺ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 


ചില ജീവനക്കാരുടെ ശമ്പള ഘടനയിലും മാറ്റങ്ങൾ വരുത്തിയേക്കും. കൊറോണ മഹാമാരിയുടെ സമയത്ത് ആമസോൺ ധാരാളം ജീവനക്കാരെ നിയമിച്ചിരുന്നു. 2019-ൽ 7,98,000 ജീവനക്കാരുണ്ടായിരുന്നത് 2021-ൽ 16 ലക്ഷമായി ഉയർന്നു.


എന്നാൽ, കൊറോണ മഹാമാരിക്ക് ശേഷം ആമസോൺ ക്രമേണ ജീവനക്കാരെ പിരിച്ചുവിടുന്ന രീതിയിലേക്ക് നീങ്ങുകയായിരുന്നു. 2022 ലും 2023 ലുമായി 27,000 ജീവനക്കാരെയാണ് ആമസോൺ ഇതിനകം പിരിച്ചുവിട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article