ഇന്ത്യന്‍ ഓഫ്‌റോഡ് എസ്യുവികളില്‍ വില്‍പനയില്‍ കുറേക്കാലമായി രാജാവ് മഹീന്ദ്രയുടെ ഥാര്‍ തന്നെയാണ്. എന്നാല്‍ 2004 വരെ അതായിരുന്നില്ല അവസ്ഥ. മഹീന്ദ്രയുടെ ജീപ്പുകള്‍ കുന്നും മലകളും ചാടിക്കയറുന്ന ഥാര്‍ ആടുകളായിരുന്നെങ്കില്‍ അവയ്ക്ക് മുകളിലൂടെ പറക്കുന്ന ഒരു പരുന്തുണ്ടായിരുന്നു അത് സുസൂക്കിയുടെ ജിപ്‌സി ആയിരുന്നു.
1985ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ജിപ്‌സി തുടക്കം തന്നെ വന്‍ വിജയമായിരുന്നു കുറഞ്ഞ ഭാരവും സൈസും കാലത്തിനും മുന്നേ സഞ്ചരിച്ച ഫോര്‍ വീല്‍ ഡ്രൈവും ഏത് കുന്നിലും കുഴിയിലും ഇതൊക്കെ എന്ത് എന്ന് പറഞ്ഞ് കുതിക്കാനുള്ള കഴിവും ജിപ്‌സിയെ ഒറ്റയടിക്ക് കള്‍ട് ക്ലാസിക്കാക്കി മാറ്റി. ആര്‍മിക്കും ജിപ്‌സി പ്രിയങ്കരമായി.
എന്നാല്‍ 2004ഓടുകൂടി ജിപ്‌സി മാര്‍ക്കറ്റില്‍ നിന്നും ഉള്‍വലിഞ്ഞു. പെട്രോള്‍ എഞ്ചിന്‍ കുതിച്ച് പരമാവധി ശക്തി നല്‍കിയിരുന്നെങ്കിലും മൈലേജ് വളരെ മോശമായിരുന്നു. ഓഫ്‌റോഡിനായുള്ള കഴിവ് കലക്കനായിരുന്നെങ്കിലും യാത്ര കുലുക്കവും കംഫര്‍ട്ട് ഇടുങ്ങിയതുമായിരുന്നു. എഞ്ചിന്‍ പുതിയതായിരുന്നെങ്കിലും ഇന്‍്‌റീരിയര്‍ പഴയതായിരുന്നു. ഇവയെല്ലാം കൂടാതെ മലിനീകരണവും ജിപ്‌സിക്ക് പ്രശ്‌നമായി.
ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്നു ടാറ്റയുടെ സഫാരിയുടെയും മഹീന്ദ്രയുടെ സ്‌കോര്‍പിയോയുടെയും വരവ്. ഡീസലിനോടും ടെക്‌നോളജിയോടും മുട്ടാന്‍ നില്‍ക്കാതെ ജിപ്‌സി മടങ്ങി.
2010 വരെ ആര്‍മിക്കായി ജിപ്‌സി പ്രവര്‍ത്തിച്ചു എന്നാല്‍ അതും സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം നിര്‍ത്തലാക്കി
അവിടെയാണ് മഹീന്ദ്ര വളര്‍ന്നത് മേജര്‍ ഥാറായി. ഥാര്‍ ഇന്ത്യയുടെ അനൗദ്യോഗിക ഓഫ് റോഡ് വാഹനമായി. ഥാറിനേക്കാള്‍ കേമനായി ഫോഴ്‌സിന്റെ ഖൂര്‍ഖ വന്നെങ്കിലും സര്‍വ്വീസിന്റെ അഭാവം അവനെ ഇരുട്ടില്‍ തള്ളി.
ഇപ്പോഴിത ഥാറിന്റെ സിംഹാസനം പിടിച്ചടുക്കാന്‍ ജിപ്‌സി മടങ്ങി വരികയായ് തന്റെ പുതിയ അവതാരമായി ജിമ്‌നിയുമായി. പഴയതിലും ശക്തമായി പഴയതിലും കരുത്തുമായി വാശിയുമായി. ഇന്ത്യയുടെ ഓഫ് റോഡ് യുദ്ധം ഇനി തുടങ്ങുകയായ്.