Share this Article
ഇന്ത്യയിലെ ഏറ്റവും വിലയുള്ള റേഞ്ച് റോവർ ഗോൾഡ് സ്വന്തമാക്കി മഹേഷ് ബാബു
വെബ് ടീം
posted on 26-06-2023
15 min read
INDIAS MOST EXPENSIVE GOLD RANGE ROVER BUYED MAHESH BABU

സിനിമ മേഖലയിലുള്ളവർക്ക് വാഹനങ്ങളോടുള്ള പ്രിയം പ്രത്യേകിച്ച് ആഡംബര വാഹനങ്ങളോടുള്ള താല്പര്യം പ്രസിദ്ധമാണ്.  രാജ്യത്ത് ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വിലയേറിയ റേഞ്ച് റോവര്‍ തന്റെ ഗ്യാരേജില്‍ എത്തിച്ച് തെന്നിന്ത്യന്‍ താരം മഹേഷ് ബാബു. ഗോള്‍ഡന്‍ ഫീനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ ആഡംബര എസ് യു വിക്ക് 5.4 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. 

ഹൈദരാബാദില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ഏക റേഞ്ച് റോവര്‍ വാഹനത്തിന്റെ ഉടമയെന്ന ഖ്യാതിയാണ് ഈ എസ് യു വി സ്വന്തമാക്കിയതിലൂടെ മഹേഷ് ബാബു സ്വന്തമാക്കിയിരിക്കുന്നത്. 

മഹേഷിന്റെ പുതിയ വാഹനത്തിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


ആഡംബര വാഹനങ്ങളോടുള്ള മഹേഷ് ബാബുവിന് പ്രിയം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ കാർ ശേഖരത്തിൽ നിരവധി ആഡംബര വാഹനങ്ങൾ ഉൾപ്പെടുന്നു. മെഴ്‌സിഡസ് GL ക്ലാസ് 450, GLS 350D, BMW 7 സീരീസ് 730 LD എന്നിവയുമുണ്ട്. കൂടാതെ, ഔഡി എ8എൽ, ടൊയോട്ട ലാൻഡ് ക്രൂയിസർ, റേഞ്ച് റോവർ വോഗ്, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയവയും മഹേഷ് ബാബുവിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു.

പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഡീസല്‍ പതിപ്പില്‍ പ്രവര്‍ത്തിക്കുന്നത്. 523 ബി.എച്ച്.പി. പവറും 750 എന്‍.എം. ടോര്‍ക്കുമേകുന്ന 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് രണ്ട് പതിപ്പുകളിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള താരമാണ് മഹേഷ് ബാബു. റോള്‍സ് റോയിസ് ഗോസ്റ്റ്, മെഴ്‌സിഡീസ് എസ് ക്ലാസ്, റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു സെവന്‍ സീരീസ്, ഔഡി എ7, ഔഡി ഇ-ട്രോണ്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ ആഡംബര വാഹനങ്ങള്‍. ഇന്ത്യയില്‍ സെലിബ്രിറ്റി വാഹനത്തിന്റെ സ്റ്റാറ്റസ് സ്വന്തമാക്കിയിട്ടുള്ള മോഡലാണ് റേഞ്ച് റോവര്‍, നടന്‍ മോഹന്‍ലാല്‍, ടോവിനോ തോമസ്, കെജിഎഫ് താരം യാഷ്, ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ തുടങ്ങിയവരാണ് അടുത്തിടെ റേഞ്ച് റോവര്‍ വാഹനം സ്വന്തമാക്കിയവര്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories