ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നവര്‍ കരുതിയിരിക്കുക. ഇന്‍സ്റ്റാഗ്രമിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് ആര്‍ടിഒ.
നിയമങ്ങള്‍ കാറ്റില്‍ പറത്തി റോഡില്‍ അഭ്യാസ പ്രകടനം നടത്തുകയും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നിരവധി ബൈക്ക് റൈഡേഴ്സാണ് ആര്‍ടിഓയുടെ പിടിയിലായത്. തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് അടക്കം പിടിയിലാവുന്നത്.
നിസാരം ഒരു ലൈക്കിനുവേണ്ടി മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലാണ് റാഷ് ഡ്രൈവ്, ബൈക്ക് സ്റ്റണ്ട് എന്നിവയടക്കം ഇക്കൂട്ടര്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ പോസ്റ്റ് ചെയ്യുന്ന ഇത്തരം വീഡിയോകാളാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധിച്ച് നടപടിയെടുക്കുന്നത്. അതേസമയം നമ്പര്‍ പ്ലേറ്റ് പതിപ്പിക്കാതെയും കളര്‍മാറ്റിയും ഓടുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തത്. പിടികൂടിയ റൈഡര്‍മാരുടെ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ലൈസന്‍സ് സസ്പന്‍ഷന്‍ ഫൈന്‍ ഈടാക്കല്‍ തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്. റൈഡേഴ്സ് വീണ്ടും പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റ നിരീക്ഷണത്തിലുണ്ട്.